ഡി ബാബുപോള്‍

ഡി ബാബുപോള്‍
D BABU PAUL.jpg
കേരളത്തിൽനിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു ഡി ബാബുപോൾ (ജനനം: 11 ഏപ്രിൽ 1941, മരണം:13 ഏപ്രിൽ 2019). എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. തിരുവനന്തപുരത്തായിരുന്നു താമസം. കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.

Image result for ഡി ബാബുപോള് കഥ ഇതുവരെ

Image result for ഡി ബാബുപോള് കഥ ഇതുവരെ

Related image