ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്

ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്