കുട്ടികൃഷ്ണമാരാര്

കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര് (ജനനം: ജൂൺ 14, 1900; മരണം: ഏപ്രിൽ 6, 1973). കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1100-ൽ തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസിൽ ഒന്നാമതായി വിജയിച്ചു.

കരിക്കാട്ട് അയ്യപ്പന്റെ
ശ്രീകോവിലിന്റെ ചുമരിൽ
കുട്ടികൃഷ്ണമാരാര് വർച്ച ചിത്രം