ഗ്രേസി

ഗ്രേസി
Gracy
മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി. 1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്. ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് (ഡെൽഹി) ലഭിച്ചു. ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.


Image result for ഗ്രേസി