വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
Vengayil kunjiraman nair.jpg
പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു. ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.