ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 10-ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ പിതാവും.