writers

🔵 MLV Lab (എം എൽ വി ലാബ്) 🔴
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

തിരൂർ മലയാളം കൂട്ടായ്മയുടെ അടുത്ത വിർച്വൽ പ്രോജക്ടാണ് എം എൽ വി ലാബ് (മലയാളം ലിറ്ററേച്ചർ വിർച്വൽ ലാബ്). പല ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്. ആദ്യ ഘട്ടമായി റാൻഡമായി തിരഞ്ഞെടുക്കപ്പെട്ട 100 എഴുത്തുകാരുടെ അടിസ്ഥാന വിവരങ്ങളാണ്. എഴുത്തുകാരുടെ പേരിൽ ക്ലിക്ക് ചെയ്താൽ അവരുടെ പേജിലെത്താം. അവിടെ അവരെക്കുറിച്ചുള്ള വിക്കിപ്പീഡിയ, പത്രസൈറ്റ് വാർത്ത, മറ്റ് വെബ് ലേഖനങ്ങൾ, എഴുത്തുകാരനുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ഓഡിയോകൾ, വീഡിയോകൾ എന്നിങ്ങനെ വെബ് ലോകത്തെ ഒരുപാട് വാർത്തകളിലേക്ക് പോകാനാകും.

ലൈബ്രറി എന്നല്ലാതെ ലാബ് എന്ന് പേരിട്ടത് ബോധപൂർവം തന്നെയാണ്. ഇവിടെ കിട്ടുന്നവ ഉപയോഗിച്ച് സ്വന്തമായ ആർട്ടിക്കിളുകൾ തയ്യാറാക്കി ഉപയോഗിക്കാം. കൂടാതെ അവ tirurmalayalamgroup@gmail.com എന്ന മെയിലിലേക്ക് സ്കാൻഡ് കോപ്പിയല്ല സോഫ്റ്റ് കോപ്പി അയച്ച് അപ്ലിക്കേഷനിലേക്ക് അപ് ലോഡ് ചെയ്യാൻ അവസരമൊരുക്കാം.

എം എൽ വി ലാബ് തുടർഘട്ടങ്ങളിലൂടെ മാത്രം വികസിച്ചു കൊണ്ടിരിക്കും. ഓർക്കുക പൂർണത ഒരിക്കലും അതിന് കൈവരിക്കാനാവില്ലെന്ന്.

എം എൽ വി ലാബ് വിർച്വൽ ലോകത്തെ സാഹിത്യ വിവരങ്ങളുടെ ശേഖരം കൂടിയാണ്. അത് വിപുലപ്പെടുത്താൻ വേണ്ട വിവരങ്ങൾ മലയാള ഭാഷാ സാഹിത്യ സ്നേഹികൾ തരാൻ തയ്യറാകും എന്ന് വിശ്വസിക്കട്ടെ.